05:03am 07 November 2026
NEWS
വെയ്റ്റിംഗ് ഫോർ പ്ലേ ഫോഡ്സ് കൊച്ചിയിൽ 27 ന്
26/02/2025  06:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വെയ്റ്റിംഗ് ഫോർ പ്ലേ ഫോഡ്സ് കൊച്ചിയിൽ 27 ന്

കൊച്ചി : ജർമൻ സാഹിത്യ ഇതിഹാസം  ഗെയ്ഥെ യുടെ ജന്മനാട്ടിൽ നിന്നുള്ള പ്രശസ്ത സംഗീത ബാൻഡായ ദി പ്ലേ ഫോഡ്സ് കൊച്ചിയിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ സംഗീത പരിപാടി അവതരിപ്പിക്കും. 17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലുള്ള ജർമൻ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ സംഗീത ഉപകാരണങ്ങളുടെ അകമ്പടിയോടെയായിരിക്കും. ജോൺ, ഹെൻറി പ്ലേ പ്ലേ ഫോർഡ് എന്നിവരുടെ ദി ഇംഗ്ലീഷ് ഡാൻസിങ് മാസ്റ്ററിൽ നിന്ന് പ്രചോദനം ഉൾകൊണ്ട അഞ്ചു പേരടങ്ങുന്ന സംഘ മാണ് പ്ലേ ഫോർഡ്‌സിന് പിന്നിൽ. ബ്യോർൺ വെർണർ, ആനെഗ്രറ്റ്  ഫിഷർ, എറിക് വാർക്കന്തിൻ, ബെഞ്ചമിൻ ഡ്രെസ്ലർ, നോറ തീലെ  എന്നിവരാണ്‌ ബാൻഡ് അംഗങ്ങൾ. ഗോയിഥെ സെൻട്രം, ചാവറ കൾച്ചറൽ സെന്റർ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യ മാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img